X

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; വ്യാഴാഴ്‌ച മുതൽ മഴ

തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ശക്തിയാർജിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തിപ്രാപിച്ച് തുടർന്ന് നാളെയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തമിഴ്‌നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇത് കണക്കിലെടുത്ത് കേരളത്തിൽ മഴ വീണ്ടും സജീവമാകും.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണ മഴക്കാണ് സാധ്യത. വ്യാഴാഴ്‌ച മുതൽ ശക്തമായ മഴ ലഭിക്കു മെന്നാണ് പ്രവചനം. വ്യാഴാഴ്‌ച എട്ട് ജില്ലകളിലും വെള്ളിയാഴ്‌ച ഒൻപത് ജില്ലകളിലും യെല്ലോ അലർട്ട് നൽ കിയിട്ടുണ്ട്. ഇന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള തീരത്തും വെ ള്ളിയാഴ്‌ച ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

webdesk17: