തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വീണ്ടും ന്യൂനമര്‍ദ്ദം ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് 5 ദിവസം കൂടി മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ചു തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഇത് കണക്കിലെടുത്ത് അടുത്ത 5 ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. എന്നാല്‍ നിലവില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.