X

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിംകോടതി. 38ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. മെയ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയ വിചാരണ കോടതി വിധിക്കെതിരായ അപ്പീലായിരുന്നു സുപ്രീകോടതി പരിഗണനയിലുണ്ടായിരുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. പിണറായി ഉള്‍പ്പെടെ മൂന്നുപേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട്, 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്.

webdesk14: