സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടനെ പൊതിരെ തല്ലി പ്രേക്ഷക. ഹൈദരാബാദിലെ ഒരു തീയറ്ററിലാണ് സംഭവം.
കഴിഞ്ഞ ദിവസം ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷന് ചടങ്ങിനിടെയാണ് സംഭവമുണ്ടായത. സിനിമയില്‍ വില്ലനായി എത്തിയ നടനെയാണ് പ്രേക്ഷക കയ്യേറ്റം ചെയ്തത്. നടനുള്‍പ്പടെയുള്ളവര്‍ തിയറ്റര്‍ സന്ദര്‍ശനത്തിയെപ്പോഴാണ് സിനിമ കാണാനെത്തിയ പ്രേഷക എന്‍.ടി രാമസ്വാമി എന്ന നടനെ അടിച്ചത്.
എന്‍.ടി രാമസ്വാമിയെ കണ്ടതും ഈ യുവതി ദേഷ്യത്തില്‍ ഓടിവന്ന് അടിക്കുകയായിരുന്നു. നടനെ കയ്യേറ്റം ചെയ്യാനെത്തിയ യുവതിയെ അണിയറക്കാര്‍ ചേര്‍ന്നു പിടിച്ചു മാറ്റുകയായിരുന്നു.
എന്നാല്‍ വിഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. സിനിമാക്കാരുടെ തന്നെ പ്രമോഷനല്‍ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് വിമര്‍ശനം. നടനെതിരെ ആക്രമണം നടത്തിയ സ്ത്രീയെ രൂക്ഷമായി വിമര്‍ശിക്കുന്നവരുണ്ട്.