ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു യുവാവ് തള്ളിയിട്ടു കൊലപ്പെടുത്തി. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണു ദാരുണ സംഭവം. ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയായ സത്യയാണു (20) കൊല്ലപ്പെട്ടത്. വിദ്യാര്‍ഥിനിയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ട ആദംബാക്കം സ്വദേശി സതീഷിനായി (23) പൊലീസ് തിരച്ചില്‍ തുടങ്ങി. ഏതാനും നാളുകളായി സത്യയുടെ പിന്നാലെ നടന്നു സതീഷ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ടി നഗര്‍ സ്വദേശിയും വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ മകളുമാണ് സത്യ.
കുറച്ച് നാളുകളായി സത്യയുടെ പിന്നാലെ നടന്ന് സതീഷ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചക്ക് കോളജില്‍ നിന്നു സത്യ വീട്ടിലേക്കു മടങ്ങാനായി സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സതീഷ് പിന്നാലെയെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നു. പിന്നാലെയാണ് സതീഷ് യുവതിയെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടത്.
സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ സത്യ ട്രാക്കിലേക്ക് വീണിരുന്നു. റെയില്‍വേ പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ സത്യ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.