ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനു പിന്നാലെ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരാന്‍ ഒരുങ്ങി ഹരിയാനയും. നിയമം കൊണ്ടു വരാന്‍ ഒരുങ്ങുന്നുവെന്ന് ഹരിയാന മുഖ്യമന്ത്ര മനോഹര്‍ ലാല്‍ ഖട്ടര്‍ വെളിപ്പെടുത്തി.ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കുന്നത് കേന്ദ്രസര്‍ക്കാറും പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നിരപരാധിയായ ഒരു വ്യക്തിക്കും ശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബല്ലഭ്ഗഡ് പെണ്‍കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ലവ് ജിഹാദുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇത് പരിശോധിക്കുകയാണ്’. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും എന്നാല്‍ നിരപരാധികള്‍ ശിക്ഷക്കപ്പെടാതെ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇത്തരം നിയമം കൊണ്ടു വരാനുള്ള ശ്രമത്തിലാണ്.