കേരളത്തില്‍ അനേകം ലവ് ജിഹാദ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ തരാമെന്നും വെല്ലുവിളിച്ച സംഘ്പരിവാര്‍ നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത്, തെളിവിനായി റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനിന്ന് കോണ്‍ഗ്രസ് നേതാവ്.
‘കേരള സ്‌റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവ് പി. കൃഷ്ണദാസ് തെളിവ് നല്‍കാമെന്ന് വെല്ലുവിളിച്ചതും കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ വെല്ലുവിളി സ്വീകരിക്കുന്നതും.
രണ്ടുപേരും തമ്മിലുള്ള ധാരണയനുസരിച്ച് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ താന്‍ എത്തിയെന്നും ഏറെ വൈകി വന്ന കൃഷ്ണദാസ്, ചര്‍ച്ചയില്‍ പറഞ്ഞ ഒരു രേഖപോലും കാണിച്ചില്ലെന്നും രാജു പി. നായര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ലവ് ജിഹാദിനിരയായവരുടെ വീട്ടുവിവരങ്ങളടക്കം നല്‍കാമെന്നു പറഞ്ഞ ബി.ജെ.പി നേതാവ്, ഒറ്റ വിലാസം പോലും തന്നില്ല.
ലൗജിഹാദ് തെളിവുമായെത്തുന്ന കൃഷ്ണദാസിനെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുന്ന രാജു പി നായര്‍.
സിനിമയിലെ കുപ്രചാരണം പോലെ 32,000 കേസുകളുടെ തെളിവു വേണ്ടെന്നും പത്തെണ്ണമെങ്കിലും കാണിച്ചാല്‍ മതിയെന്നും താന്‍ പറഞ്ഞിട്ടും, നേരത്തേ എന്‍.ഐ.എ അന്വേഷിച്ച, നേരത്തേ കേരളം ഏറെ ചര്‍ച്ച ചെയ്ത എല്ലാവര്‍ക്കും ലഭ്യമായ ഏതാനും കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് കാണിച്ചതെന്നും രാജു പി. നായര്‍ പറഞ്ഞു.
ബെന്നി ബെഹനാന്റെ ചോദ്യത്തിനു മറുപടിയായി, ലവ് ജിഹാദ് ഇല്ലെന്ന് ലോക്‌സഭയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് തന്നെ മറുപടി പറയുകയും ചെയ്തിട്ടും ബി.ജെ.പിയും മറ്റും കുപ്രചാരണം തുടരുകയാണ്. മതധ്രുവീകരണം നടത്തി നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ കുപ്രചാരണം മാത്രമാണിത്.
നേരത്തേ ക്ഷേത്രവരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കലാക്കി മുസ്!ലിംകള്‍ക്കും െ്രെകസ്തവര്‍ക്കും നല്‍കുകയാണെന്ന ബി.ജെ.പിയുടെ കുപ്രചാരണത്തെ നിയമസഭയില്‍ വ്യക്തമായ കണക്കുവെച്ച് കോണ്‍ഗ്രസ് ഖണ്ഡിച്ചിരുന്നു. അതുപോലെ തന്നെ ഇത്തരം പ്രചാരണത്തെയും പൊളിക്കുമെന്ന നിശ്ചയത്തിന്റെ ഭാഗമായാണ് ഈ വെല്ലുവിളി സ്വീകരിച്ചതെന്നും രാജു പി. നായര്‍ കൂട്ടിച്ചേര്‍ത്തു.