X

പ്രണയം നിരസിച്ചു; മലയാളിപ്പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോയമ്പത്തൂര്‍: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് മലയാളി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിലെ ആര്‍.എസ് പുരത്താണ് സംഭവം. പെണ്‍കുട്ടി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് മാണൂര്‍ സ്വദേശിനിയായ അമൃതക്ക് നേരെയാണ് ആക്രമണമുണ്ടായത്. വയറ്റില്‍ കുത്തേറ്റ അമൃതയെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാണൂര്‍ സ്വദേശി സുരേഷിനെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച്ച വൈകുന്നേരം സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ പരിശീലനം കഴിഞ്ഞു മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനു ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

chandrika: