കൊല്‍ക്കത്ത: ലൗ ജിഹാദ് ഭീതി സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന്‍. ലൗവും ജിഹാദും ഒന്നിച്ചു പോകില്ലെന്നും തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് മാത്രമാണ് ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കപ്പെടുന്നത് എന്നും അവര്‍ പറഞ്ഞു.
‘സ്‌നേഹം വളരെ വ്യക്തിഗതമായ കാര്യമാണ്. സ്‌നേഹവും ജിഹാദും ഒരുമിച്ചു പോകില്ല. തെരഞ്ഞെടുപ്പിന് മുമ്പാണ് ആളുകള്‍ ഇത്തരം വിഷയങ്ങളുമായി വരുന്നത്. നിങ്ങള്‍ ആരുടെ കൂടെ ജീവിക്കണം എന്നത് വ്യക്തിപരമായ വിഷയമാണ്. സ്‌നേഹത്തിലാകുന്നതും പ്രണയിക്കുന്നതും വ്യക്തിപരമാണ്. മതത്തെ രാഷ്ട്രീയ ആയുധമാക്കരുത്’ – കൊല്‍ക്കത്തയിലെ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
വ്യവസായി നിഖില്‍ ജയിനിനെയാണ് നടി കൂടിയായ നുസ്രത് ജഹാന്‍ വിവാഹം ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം യുപി, മധ്യപ്രദേശ് സര്‍ക്കാറുകള്‍ ലവ് ജിഹാദിന് എതിരെ ശക്തമായ നിയമനിര്‍മാണം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇവരുടെ പ്രതികരണം.