ഭോപ്പാല്‍: ഉച്ചത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലി കാമ്പസില്‍ പ്രശ്‌നമുണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് അധികൃതര്‍ ചുമത്തിയ പിഴ പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ഭോപ്പാലിനടുത്തുള്ള ഒരു സ്വകാര്യ കോളജിലാണ് സംഭവം. ഭോപ്പാലില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കൊത്രി കാലാനിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ഉച്ചത്തില്‍ മറ്റ് കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ പിഴ ഈടാക്കിയിരുന്നു.
ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് ആളൊന്നിന് 5000 രൂപ വീതം പിഴ ഈടാക്കിയത്. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്. ‘ഹിന്ദുസ്ഥാനിലല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ എവിടെയാണ് ഹനുമാന്‍ ചാലിസ ചൊല്ലുക’ എന്നാണ് വിഷയത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചത്. പിഴ പിന്‍വലിക്കാനും വിഷയം പരിശോധിക്കാനും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.