കുവൈത്തില്‍ മലയാളിക്ക് 40 കോടിയുടെ സൗഭാഗ്യം

കുവൈത്ത് സിറ്റിയില്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് സംഘടിപ്പിച്ച മെഗാ നറുക്കെടുപ്പില്‍ 40 കോടി രൂപയുടെ (15 ലക്ഷം ദിനാര്‍) സമ്മാനത്തിന് അര്‍ഹനായത് കോഴിക്കോട് അത്തോളി മലയില്‍ സ്വദേശി മലയില്‍ മൂസക്കോയ. ഇന്ത്യ ഇന്റര്‍നാഷല്‍ സ്‌കൂള്‍ ഡയറക്ടറാണ്. ചന്ദ്രിക, കുവൈത്ത് ടൈംസ് എന്നിവയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ അനന്തരവള്‍ സൈനബയാണ് ഭാര്യ.

webdesk14:
whatsapp
line