X

തന്റെ പേര് പരസ്യമാക്കരുത്; പൂജാ ബംപര്‍ ലോട്ടറി ഭാഗ്യശാലിയുടെ അഭ്യാര്‍ഥന

പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ലോട്ടറിയടിച്ചയാള്‍ തന്റെ പേര് പരസ്യപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷം ഓണം ബമ്പര്‍ ലോട്ടറിയടിച്ച വ്യക്തിയുടെ ദുരവസ്ഥ തനിക്ക് വരരുതെന്ന ഭയം കൊണ്ടാവാം ഇയാള്‍ ഇങ്ങനെയൊരു അഭ്യാര്‍ഥനയുമായി എത്തുന്നതിലേക്ക് നയിച്ചതെന്ന് സ്വഭാവികമായും സംശയിക്കാം.

തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാല്‍ ലോട്ടറി വകുപ്പ് ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ടിക്കറ്റ് ഹാജരാക്കി കഴിഞ്ഞതിന് ശേഷമാണ് ഇത്തരത്തിലുള്ള ആവശ്യം മുന്നോട്ടുവച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമാത്രമെ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കു.

webdesk12: