X
    Categories: indiaNews

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; തമിഴ്നാട്ടിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു; 19 പേർക്ക് പരിക്ക്

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി 5 ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം.19 പേർക്ക് പരിക്കേറ്റു. തിരുവള്ളൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരിൽ ഒരു സ്ത്രീയുമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ശനിയാഴ്ച രാവിലെ പുതുക്കോട്ടയിലായിരുന്നു അപകടമുണ്ടായത്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

വാഹനങ്ങൾ പാർക്ക് ചെയ്ത് നാമനസമുദ്രം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ചായക്കടയിൽ ചായകുടിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം.അരിയല്ലൂരിൽ നിന്ന് ശിവഗംഗ ജില്ലയിലേക്ക് സിമൻ്റ് ചാക്കുകൾ കയറ്റിയ വന്ന ട്രക്കാണ് ചായക്കടയിലേയ്ക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേരെ പരിക്കുകളോടെ പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയാണ് അപകടം ഉണ്ടായത്.

webdesk13: