X

അമിതഭാരം; ലോറി ഡ്രൈവര്‍ക്ക് രണ്ട് ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് ശേഷം ഓവര്‍ലോഡിംഗ് ഉള്‍പ്പെടെ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടത്തിയ ട്രക്ക് െ്രെഡവര്‍ക്കും ഉടമക്കും എതിരെ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കി ട്രാഫിക് പൊലീസ്. ട്രക്ക് ഉടമ പിഴ തുക പൂര്‍ണ്ണമായും നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂഡല്‍ഹിയിലെ രോഹിണിയിലെ കോടതിയിലാണ് 2,00,500 രൂപ രാമകൃഷ്ണന്‍ പിഴയടച്ചത്.

ബുധനാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. രാമകൃഷ്ണന്‍ എന്ന ട്രക്ക് ഉടമസ്ഥനാണ് പിഴ അടച്ചത്. അമിത ചരക്കുമായി എത്തിയ രാമകൃഷ്ണന്റെ ട്രക്ക് ഹരിയാന രജിസ്‌ട്രേഷന്‍ ട്രക്ക് 25 ടണ്‍ ചരക്ക് കൂടുതലുണ്ടെന്ന് പരിശോധനക്കെത്തിയ ഡല്‍ഹി ട്രാഫിക്ക് പോലീസ് കണ്ടെത്തി. പതിനെട്ട് ടണ്‍ അനുവാദമുള്ള ട്രക്കില്‍ 43 ടണ്‍ ചരക്കാണ് ഇയാള്‍ കയറ്റിരുന്നത്. ഇത് ഉള്‍പ്പടെ പത്തോളം ട്രാഫിക്ക് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ട്. െ്രെഡവര്‍ സീറ്റ് ബെല്‍റ്റിട്ടില്ലായിരുന്നു. അതുപോലെ െ്രെഡവിംഗ് ലൈസന്‍സും ഉണ്ടായിരുന്നില്ല.

സെപ്റ്റംബര്‍ ഒന്നിന് മോട്ടോര്‍ വാഹന നിയമ ഭേദഗതി വന്നതിന് ശേഷം വിവിധയിടങ്ങളില്‍ ഒരു ലക്ഷം രൂപക്ക് മുകളില്‍ പിഴ ചുമത്തിയിട്ടുണ്ട്. നിരവധി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാനില്‍ 1,41,000 രൂപയും ഒഡീഷയില്‍ 80,000 രൂപയും ട്രക്ക് െ്രെഡവര്‍മാര്‍ക്ക് പിഴ ചുമത്തിയിരുന്നു.

chandrika: