തൃത്താലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച വ്യാപിക്കുന്നു. തൃത്താല വി.കെ.കടവില്‍ പളളിയിലും ആനക്കരയിലെ മൂന്ന് ക്ഷേത്രങ്ങളിലുമാണ് കവര്‍ച്ച നടന്നത്.
ആനക്കര മേലഴിയത്തെ ഗൗരിക്കുന്ന് ശിവക്ഷേത്രം, നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രം, ആറേക്കാവ് ഭഗവതിക്ഷേത്രം തുടങ്ങിയ ഇടങ്ങളിലാണ് ഭാണ്ഡാരങ്ങള്‍ കുത്തി തുറന്നത്. സംഭവത്തില്‍ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.