ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യറിനെതിരെ (27) ആലപ്പുഴ നോര്‍ത്ത് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സെസിയെ വിമര്‍ശിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാനും നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ സെസി ഇതുവരെ കീഴടങ്ങാന്‍ തയാറായിട്ടില്ല. നിയമപഠനം പൂര്‍ത്തിയാക്കാതെ അഭിഭാഷകയായി പ്രവര്‍ത്തിച്ചിരുന്ന സെസി ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഭാരവാഹിയും ആയിരുന്നു. വ്യാജ രേഖകള്‍ കാണിച്ചാണ് അംഗത്വമെടുത്തതെന്നും അഭിഭാഷകയായി പ്രവര്‍ത്തിച്ചതെന്നും ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷനാണു പൊലീസില്‍ പരാതി ന