X

‘ചില്ലറ’ പ്രതിസന്ധി അഞ്ചാം ദിവസവും തുടരുന്നു

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. ഞായറാഴ്ചയായതിനാല്‍ ഇന്ന് ബാങ്കുകളും പോസ്റ്റ് ഓഫീസും പൈസ മാറിക്കിട്ടുന്നതിന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒഴിവ് ദിവസമായതിനാല്‍ രാവിലത്തന്നെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട വരിയാണ് പ്രകടമാകുന്നത്. ഇന്ന് പത്തുമുതല്‍ വൈകീട്ട് നാല് വരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

എടിഎമ്മില്‍ മതിയായ പൈസയില്ലാത്തതും ചിലത് പ്രവര്‍ത്തിക്കാത്തതും ജനങ്ങളുടെ പ്രതിസന്ധിയുടെ ആക്കം കൂട്ടി. എടിഎമ്മിന് മുന്നിലെത്തിയപ്പോഴാണ് പണമില്ലെന്ന് പലരും അറിയുന്നത്. ചിലയിടങ്ങളില്‍ രാത്രി വൈകിയും വരി തുടരുകയാണ്. രണ്ടായിരം രൂപ കിട്ടുന്നവരും ബുദ്ധിമുട്ടുകളാണ് പങ്കുവെക്കുന്നത്. രണ്ടായിരം രൂപയുടെ നോട്ട് ആരും സ്വീകരിക്കുന്നില്ല. ചില്ലറയില്ല എന്നുതന്നെയാണ് വ്യാപാരികളും പങ്കുവെക്കുന്നത്.

chandrika: