X
    Categories: Health

രോഗലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് ബാധിക്കുന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാകാമെന്ന് പഠന റിപ്പോര്‍ട്ട്

രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ കോവിഡ് ബാധിക്കുന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാക്കുന്നതായി പഠനം. കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരെല്ലാം തിരികെ സമ്പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങുന്നില്ലെന്ന് പഠനം ചൂണ്ടിക്കാട്ടി.

ഫെയര്‍ ഹെല്‍ത്ത് എന്ന സന്നദ്ധസംഘടന ന്യൂയോര്‍ക്കില്‍ നടത്തിയ പഠനത്തില്‍ 20 ലക്ഷം അമേരിക്കക്കാരുടെ ആരോഗ്യസ്ഥിതിയാണ് 2020 ഫെബ്രുവരിക്കും 2021 ഫെബ്രുവരിക്കും ഇടയില്‍ വിലയിരുത്തിയത്. രോഗലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വന്നവരില്‍ 19% പേര്‍ക്കും ദീര്‍ഘകാല കോവിഡ് ഉണ്ടാകുന്നതായി പഠനത്തില്‍ കണ്ടെത്തി. കോവിഡ് നെഗറ്റീവ് ആയി 30 ദിവസങ്ങള്‍ക്കുശേഷം ഇവരില്‍ സങ്കീര്‍ണതകള്‍ ഉണ്ടായി.

വേദനയാണ് ദീര്‍ഘകാല കോവിഡ് പ്രശ്‌നങ്ങളില്‍ ഏറ്റവും പൊതുവായി കണ്ടെത്തിയത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയും പലരും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ആവൃത്തി ഒരാളുടെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.

യുകെയില്‍ മാത്രം 10 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആയതിനുശേഷവും രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് തുടരുന്നതായി മറ്റൊരു പഠനവും പറയുന്നു.

 

Test User: