X

കീഴ് വഴക്കങ്ങളില്‍ മാറ്റം വരുത്തി മോദി സര്‍ക്കാര്‍; എംപി മരിച്ചാല്‍ ലോക്‌സഭക്ക് അവധി ഉച്ചവരെ മാത്രം

ന്യൂഡല്‍ഹി: ലോക്‌സഭാ അംഗം മരിച്ചാല്‍ സഭക്ക് നല്‍കുന്ന അവധി വെട്ടിച്ചുരുക്കി ഉച്ചവരെയാക്കി. ഒരു ദിവസം സഭക്ക് അവധി നല്‍കുകയായിരുന്നു ഇതുവരെയുള്ള പതിവ്. എന്നാല്‍, ലോക്ജന്‍ശക്തി പാര്‍ട്ടിയുടെ സമസ്തിപുര്‍ എംപിയായ രാമചന്ദ്ര പാസ്വാന്റെ മരണത്തെ തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണി വരെ മാത്രമാണ് സഭക്ക് സ്പീക്കര്‍ അവധി നല്‍കിയത്.

ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ സഹോദരനാണ് മരിച്ചത്. സഭാഗം മരിച്ചാല്‍ ഒരഹു ദിവസത്തെ അവധി നല്‍കുന്ന കീഴ് വഴക്കം പാലിക്കണം എന്ന് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രണ്ട് മണിയോടെ സഭ സമ്മേളിച്ച് സഭാ നടപടികളിലേക്ക് കടന്നു. കീഴ് വഴക്കം പാലിക്കാതിരുന്നതിന്റെ പേരില്‍ വിവാദമുണ്ടാക്കരുതെന്ന് രാംവിലാസ് പാസ്വാന്‍ മറ്റ് പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു.

chandrika: