ന്യൂഡല്‍ഹി: കോവിഡ്് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ലോക്‌സഭാ സമ്മേളനം ബുധനാഴ്ച്ച അവസാനിക്കും. നേരത്തെ പാര്‍ലമെന്റിന്റെ സമ്മേളനത്തിന് മുമ്പ് എംപിമാര്‍ക്ക് കോവിഡ് പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ 17 പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്നും കണ്ടെത്തിയിരുന്നു.
പരിശോധനക്കു ശേഷം കഴിഞ്ഞ ദിവസം മൂന്നുപേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനം ബുധനാഴ്ച്ചയോടെ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിരുന്നു. സെഷന്‍ അവസാനിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എടുത്തിട്ടുള്ളത്. ബുധനാഴ്ചയോടെ ലോക്‌സഭയിലെ സെഷന്‍ അവസാനിപ്പിക്കുന്നതിനാണ് തീരുമാനം. രാജ്യസഭാ സെഷനും അന്ന് അവസാനിക്കും.
വെള്ളിയാഴ്ച്ചയാണ് ബിജെപിയുടെ രാജ്യസഭാ അംഗം വിനയ് സഹസ്രബുദ്ദേക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. അദ്ദേഹം നേരത്തെ സഭയെ അഭിസംബോധന ചെയ്തിരുന്നു. സെഷന്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ 11 ഓര്‍ഡിനന്‍സുകള്‍ നീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ മാത്രമാണ് ലോക്‌സഭ ഇതുവരെ പാസാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സ് ഇരുസഭകളും അംഗീകരിച്ചു.