കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ മത്സരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാവും. ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയമുണ്ടായിരിക്കുന്നത്. വടകരയില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് മുരളീധരനെ തെരഞ്ഞെടുത്തത്. നിലവില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയിലെ എം.പി. സി.പി.എം സ്ഥാനാര്‍ഥിയായി പി ജയരാജനാണ് വടകരയില്‍ മത്സരിക്കുന്നത്.
അതേസമയം, വയനാട്ടില്‍ ടി സിദ്ധീഖും സ്ഥാനാര്‍ഥിയാവും. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കെ. മുരളീധരനുമായി സംസാരിച്ചതായും സ്ഥാനാര്‍ഥിയാവാന്‍ അദ്ദേഹം സമ്മതം അറിയിച്ചതായും കേണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മധ്യമങ്ങളോട് പറഞ്ഞു. വടകരയില്‍ മുരളീധരന്‍ സ്ഥാനാര്‍ഥിയാവുകയാനെങ്കില്‍ അനായാസ ജയമായികും ഫലമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥിത്വം ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു മേല്‍ വടകരയില്‍ മത്സരിക്കാന്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ ഉത്തരവാധിത്വം ഉള്ളതിനാല്‍ മത്സരിക്കാന്‍ താനില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമ്മര്‍ദ്ദം വന്നപ്പോള്‍ തന്നെ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.