X

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സി.പി.എം സ്ഥാനാര്‍ഥി പട്ടികയില്‍ നാല് എം.എല്‍.എമാര്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. കാസര്‍ഗോഡ് എം.പിയായ പി.കരുണാകരനെ മാറ്റിനിര്‍ത്തി മറ്റെല്ലാ ഇടതുപക്ഷ എം.പിമാരും മത്സരരംഗത്തുണ്ട്. രണ്ട് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് എല്‍.ഡി.എഫിനായി ജനവിധി തേടുക. നാല് എം.എല്‍.എമാരാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. ഏ.കെ.ജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കൊടിയേരി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

സി.പി.എം സ്ഥാനാര്‍ത്ഥികള്‍
കാസര്‍ഗോഡ്: കെ.പി.സതീഷ് ചന്ദ്രന്‍ എംഎല്‍എ
കണ്ണൂര്‍: പി.കെ.ശ്രീമതി (സിറ്റിംഗ് എംപി)
വടകര: പി.ജയരാജന്‍
കോഴിക്കോട്: എ.പ്രദീപ് കുമാര്‍ എംഎല്‍എ
മലപ്പുറം: വി.പി.സാനു
ആലത്തൂര്‍: പി.കെ.ബിജു (സിറ്റിംഗ് എംപി)
പാലക്കാട്: എം.ബി.രാജേഷ് (സിറ്റിംഗ് എംപി)
ചാലക്കുടി: ഇന്നസെന്റ് (സിപിഎം, സ്വതന്ത്രന്‍) (സിറ്റിംഗ് എംപി)
എറണാകുളം: പി.രാജീവ്
കോട്ടയം: വി.എന്‍.വാസവന്‍
ആലപ്പുഴ: എ.എം.ആരീഫ്
പത്തനംതിട്ട: വീണാ ജോര്‍ജ്ജ് എംഎല്‍എ.
കൊല്ലം: കെ.എന്‍.ബാലഗോപാല്‍.
ആറ്റിങ്ങല്‍: എ.സമ്പത്ത്. (സിറ്റിംഗ് എംപി)
പൊന്നാനി: പി.വി.അന്‍വര്‍ എംഎല്‍എ. (എല്‍ഡിഎഫ്, സ്വതന്ത്രന്‍)
ഇടുക്കി: ജോയ്‌സ് ജോര്‍ജ് (സിറ്റിംഗ് എംപി) (എല്‍ഡിഎഫ്, സ്വതന്ത്രന്‍)

നാലിടത്താണ് സി.പി.ഐ മത്സരിക്കുന്നത്. സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്-
തിരുവനന്തപുരം: സി.ദിവാകരന്‍
തൃശൂര്‍: രാജാജി മാത്യു തോമസ്
മാവേലിക്കര: ചിറ്റയം ഗോപകുമാര്‍
വയനാട്: പി.പി.സുനീര്‍

chandrika: