തിരുവനന്തപുരം: അണികള്‍ക്കൊപ്പം ആഘോഷപൂര്‍വം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്രിക എടുക്കാന്‍ മറന്നു. മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനാണ് അബദ്ധം പിണഞ്ഞത്.
സജി ചെറിയാന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കളുമായി തിങ്കളാഴ്ച 11 മണിയോടെയാണ് പത്രിക നല്‍കാനായി ചിറ്റയം ആര്‍.ഡി.ഒ ഓഫീസിലെത്തിയത്. പത്രിക നല്‍കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രികയെടുത്ത് വരാന്‍ പ്രവര്‍ത്തകരെ പറഞ്ഞ് വിട്ടു. ഇവര്‍ പത്രികയുമായെത്തുന്നത് വരെ നോട്ടീസും വായിച്ചിരിക്കുകയായിരുന്നു സ്ഥാനാര്‍ഥിയും കൂട്ടരും.