X
    Categories: CultureMoreViews

പ്രതിപക്ഷ ഐക്യനിരക്ക് മുന്നില്‍ പതറി മോദി; സഭ നേരത്തെ പിരിഞ്ഞ് രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് പിന്നില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരന്നതോടെ പ്രതിസന്ധിയിലായ കേന്ദ്രസര്‍ക്കാറിനെ സഭനിര്‍ത്തിവെച്ച് സ്പീക്കര്‍ രക്ഷപ്പെടുത്തി. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് പിന്നാലെ ടി.ഡി.പിയും അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചതോടെയാണ് കേന്ദ്രം പ്രതിസന്ധിയിലായത്.

കോണ്‍ഗ്രസ്, മുസ്ലിലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, അണ്ണാ ഡി.എം.കെ, ബി.ജെ.ഡി തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി അവിശ്വാസപ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ പ്രതിസന്ധിയിലായ കേന്ദ്രസര്‍ക്കാറിനെ സ്പീക്കര്‍ തിങ്കളാഴ്ച വരെ സഭനിര്‍ത്തിവെച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ബഹളമുണ്ടാക്കിയാല്‍ അവിശ്വാസപ്രമേയം പരിഗണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചത്.

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ടി.ഡി.പി മുന്നണി വിട്ടത്. നിലവില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവും അകാലിദളും മാത്രമാണ് എന്‍.ഡി.എക്ക് ഒപ്പം നില്‍ക്കുന്ന പ്രധാനകക്ഷികള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: