ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിധിയെഴുത്ത് വ്യാഴാഴ്ച. 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഈ മ
മണ്ഡലങ്ങളിലെ പരസ്യപ്രചാരണം നാളെ അവസാനി്ക്കും.
രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് തമിഴ്‌നാട്ടിലാണ് 39 എണ്ണം. കര്‍ണാടകത്തിലെ 14 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശില്‍ എട്ടിടത്തും വിധിയെഴുത്ത് നടക്കും. മഹാരാഷ്ട്രയിലെ 10 മണ്ഡലങ്ങളാണ് വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. അസം 5, ബീഹാര്‍ 5, ഛത്തീസ്ഗഢ് 3, ജമ്മുകശ്മീര്‍ 2, മണിപ്പൂര്‍ 1, ഒഡിഷ 5, ത്രിപുര 1, ബംഗാള്‍ 3, പുതുച്ചേരി 1 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. തമിഴ്‌നാട്ടില്‍ ഒറ്റഘട്ടം വോട്ടെടുപ്പാണ് നടക്കുന്നതെങ്കില്‍ ഏഴ് ഘട്ടങ്ങളാണ് ഉത്തര്‍പ്രദേശിലും ബീഹാറിലുമുള്ളത്. കര്‍ണാടകത്തില്‍ രണ്ട് ഘട്ടമായാണ് ജനവിധി.