മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് പരാതി ലോകായുക്ത ഫുള്‍ ബെഞ്ച് ജൂണ്‍ 5ന് പരിഗണിക്കും. കേസ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ചാണിത്.
കേസ് മാറ്റണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിച്ചു. വാദിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പറഞ്ഞാല്‍പോരേ എന്ന് ലോകായുക്ത ചോദിച്ചു. പരാതിക്കാരന് തിരക്കില്ലെങ്കില്‍ തങ്ങള്‍ക്കും തിരക്കില്ലെന്നും ലോകായുക്ത പറഞ്ഞു. കേസ് ഫുള്‍ പരിഗണിക്കരുതെന്ന ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ശശികുമാറിന്റെ ഹര്‍ജി ലോകായുക്ത തള്ളിയിരുന്നു. റിവ്യൂ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയാണെന്നും ഇപ്പോള്‍ വാദത്തിനില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
കേസ് ഫുള്‍ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന് ഹര്‍ജി ലോകായുക്ത തള്ളിയിരുന്നു. ലോകായുക്ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതവും ദുര്‍ബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി.