ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കി ലോകയുക്തയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് നാളെ വിധിപറയും.2018 ലാണ് ഹർജ്ജി ഫയൽ ചെയ്തത്. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടർന്ന് ഹർജ്ജി ക്കാരനായ ശശികുമാർ ഹൈക്കോടതിയിൽ റിട്ട് ഹർജ്ജി ഫയൽ ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരാ തിയിൽ തീരുമാനമെടുക്കുന്നത് മൂന്ന് അംഗ ബെഞ്ചിന് വിടുകയായിരുന്നു.വിധിന്യായം പ്രഖ്യാപിക്കുന്നതിൽ ലോകയുക്തമാരിലുണ്ടായ അഭിപ്രായ ഭിന്നതമൂലമാണ് ഹർജ്ജി മൂന്ന് അംഗ ബെഞ്ചിന് വിട്ടത്.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷീദ്,ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.
ദുരിതാശ്വാസനിധി ദുർവിനിയോഗം ;ലോകായുക്ത വിധി നാളെ
Tags: lokayuktha