ലോകായുക്ത നിയമ ഭേദഗതിയില്‍ എതിര്‍പ്പ് മന്ത്രിസഭയില്‍ തുറന്നടിച്ച് സിപിഐ മന്ത്രിമാര്‍. ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയായില്ലെന്നും സിപിഐ മന്ത്രിമാര്‍ പറഞ്ഞു.
നേരത്തെ തന്നെ ഓര്‍ഡിനന്‍സിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിക്കാതിരുന്നത് ആദ്യം പാര്‍ട്ടിയില്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കി മന്ത്രിസഭയില്‍ തുറന്നടിച്ചത്.
എന്നാല്‍ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഇത് ഒരു പ്രധാന ആയുധമായി വരുമെന്ന് ഏറെക്കുറെ ഉറപ്പിക്കേണ്ടി വരും. പ്രതിപക്ഷം ഈ വിഷയം സഭയില്‍ ഉന്നയിക്കുമ്പോള്‍ സിപിഐ നിലപാട് ഏറെ നിര്‍ണായകമാണ്.