X

ലോകസഭാ സ്പീക്കറും സംഘവും അബുദാബിയില്‍;ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കും

റസാഖ് ഒരുമനയൂര്‍

അബുദാബി: ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നേതൃത്വത്തില്‍ പാര്‍ലിമെന്ററി സംഘം യുഎഇയിലെത്തി. യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ അല്‍ ഗോബാഷിന്റെ ക്ഷണം സ്വീകരിച്ചാണ് സംഘം യുഎഇയിലെത്തിയത്.
എംപിമാരായ സുഷില്‍ കുമാര്‍ മോഡി, റാംകുമാര്‍ വര്‍മ്മ, എംകെ വിഷ്ണുപ്രസാദ്, ശങ്കര്‍ ലാല്‍വാനി, സുജയ് രാധാകൃഷ്ണ, പി രവീന്ദ്രനാഥ്, ഫൗസിയ തഹ്‌സീന്‍ എന്നിവരടങ്ങുന്ന സംഘമാണ് അബുദാബയിലെത്തിയത്.

സഖര്‍ അല്‍ ഗോബാഷുമായി കൂടിക്കാഴ്ച നടത്തിയ സംഘം ഇന്തോ-യുഎഇ ബന്ധം കൂടുതല്‍ സുദൃഢമാണെന്ന് വ്യക്തമാക്കി. വാണിജ്യരംഗത്തും നിക്ഷേപ മേഖലയിലും നൂതന ആശയങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കും.കഴിഞ്ഞദിവസം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ വെര്‍ച്വല്‍ മീറ്റിംഗില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യഇടപാടുകള്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം 100 ബില്യന്‍ ഡോളറാക്കി ഉയര്‍ത്തുന്നതിന് ധാരണയായിരുന്നു.

നിലവില്‍ 600 ബില്യന്‍ ഡോളറിന്റെ ഇടപാടുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പ്രത്യേക സെഷനില്‍ സംഘം പങ്കെടുക്കും. പാര്‍ലിമെന്ററി സംഘം അബുദാബിയില്‍ യുഎഇ രക്തസാക്ഷി സ്മാരകം സന്ദര്‍ശിച്ചു. ശൈഖ് ഖലീഫ ബിന്‍ തഹ്‌നൂന്‍ സ്വീകരിച്ചു. യുഎഇ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ സംഘത്തെ അനുഗമിച്ചു.

Test User: