X

വനിതാ സംവരണ ബില്‍ ലോക്സഭ പാസാക്കി; അനുകൂലിച്ച് 454 എംപിമാർ, എതിർത്ത് 2 പേർ

ന്യൂഡല്‍ഹി: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ലോക്‌സഭ. വനിതാ സംവരണ ബില്‍ 454 പേരുടെ പിന്തുണയോടെ ലോക്‌സഭ പാസാക്കി. 2 പേര്‍ ബില്ലിനെ എതിര്‍ത്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെത്തിയിരുന്നു. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.

എട്ടു മണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസായത്. നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും സ്ത്രീകള്‍ക്ക് 33% സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണ ബില്‍. ഭരണഘടനയുടെ 128ാം ഭേദഗതിയാണിത്. അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം സഭ ശബ്ദവോട്ടോടെ തള്ളി. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഉപസംവരണം വേണമെന്നായിരുന്നു നിര്‍ദേശം.

webdesk14: