യു.പിയിലെ മുസ്‌ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്‌ലിംകള്‍ അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പൊതു വേദിയില്‍ പറഞ്ഞത്. അതേസമയം മേനകയുടെ മുസ്‌ലിം വിരുദ്ധ പാരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
‘ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്’ എന്നും മനേകാ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മനേക ഗാന്ധി വിവാദ പ്രസംഗം നടത്തിയത്.
‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്‌നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലിംകളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്‌നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? ‘ എന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.