X

കെജ്‌രിവാളിനെ തല്ലിയതെന്തിനെന്ന് അറിയില്ലെന്ന് അക്രമി സുരേഷ് ചൗഹാന്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ താന്‍ തല്ലിയത് എന്തിനാണെന്ന് അറിയില്ലെന്ന് അക്രമിയായ പ്രതി. കെജരിവാളിനെ തല്ലിയത് എന്തിനാണെന്ന് അറിയില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ തനിക്ക് ഖേദമുണ്ടെന്നും പ്രതിയായ സുരേഷ് ചൗഹാന്‍ പറഞ്ഞു.
ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മര്‍ദ്ദിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയിലെ മോട്ടി നഗറിലെ കൈലാഷ് പാര്‍ക്കിലെ കടക്കാരനായ സുരേഷ് ചൗഹാന്‍ കെജരിവാളിനെ ആക്രമിച്ചത്.
തെരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കായി നഗരത്തിലേക്ക് തുറന്ന വാഹനത്തിലെത്തിയ കെജരിവാളിനെ വണ്ടിയുടെ മുകളില്‍ കയറിയാണ് സുരേഷ് ചൗഹാന്‍ ആക്രമിച്ചത്. അടിയുടെ ഊക്കില്‍ കെജ്‌രിവാള്‍ പുറകോട്ട് വീഴാന്‍ പോയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ താങ്ങുകയായിരുന്നു.പിന്നീട് പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കെജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടി നേതാക്കളുടേയും നിലപാടില്‍ അസംതൃപ്തനായാണ് പ്രതി മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 33 വയസ്സുകാരനായ പ്രതിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമല്ലെന്നും, അക്രമം നടത്താന്‍ ആരും എന്നോട് ആവശ്യപ്പെട്ടില്ലെന്നും പ്രതി പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ അക്രമം നേരിട്ടിട്ടില്ലെന്നും, അവര്‍ എന്നോട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തന്നെതായും അക്രമി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തനിക്കെതിരെയുള്ള അക്രമത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്ന്
കെജ്‌രിവാള്‍ വ്യക്തമാക്കി.

അതേസമയം ബി.ജെ.പിക്കാരനായ അക്രമിയെ എ.എ.പി പ്രവര്‍ത്തക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പൊളിഞ്ഞു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ചൗഹാന്റെ ഭാര്യ തന്നെ വെളിപ്പെടുത്തുകയായിരുന്നു.

chandrika: