നരേന്ദ്രമോദി നേതൃത്വം നല്‍കിയ പതിനാറാം ലോക്സഭ പിരിച്ചുവിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം പിരിച്ചുവിടാനുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് ലോക്സഭ പിരിച്ചുവിട്ടത്. മാണിത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് ഇന്നലെച്ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ലോക്സഭ പിരിച്ചുവിടാനുള്ള പ്രമേയം പാസ്സായിരുന്നു. അതിലാണിപ്പോള്‍ രാഷ്ട്രപതി ഒപ്പിട്ടത്.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് രാജിക്കത്ത് സമര്‍പ്പിച്ചു. രാജി സ്വീകരിച്ച രാഷ്ട്രപതി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷമാണ് 17-ാം ലോക്‌സഭ രൂപീകരിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2014 ലേതിനെക്കാള്‍ വിപുലമായ ചടങ്ങാണ് ഇത്തവണ സത്യപ്രതിജ്ഞക്ക് നടക്കുകയെന്നാണ് സൂചന.
സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 26 ഞായറാഴ്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍, നിരവധി ലോകനേതാക്കളെ ക്ഷണിക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചതോടെയാണ് തീയതി നീട്ടിയത്. 2014 ല്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയേയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നു.
മെയ് മെയ് 25 നോ 26 നോ ഡല്‍ഹിയില്‍ ചേരുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുക്കും. അന്നുതന്നെയാവും മോദി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിക്കുക.