കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വെ. കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 45,000 വോട്ടര്‍മ്മാരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയതെന്ന് ലോക്‌പോള്‍ അറിയിച്ചു. 116-122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും എന്നാണ് ലോക് പോള്‍ സര്‍വെ ഫലം.
ബിജെപിക്ക് 77-83 സീറ്റും ജനതാദള്‍ എസിനു 21-27 സീറ്റും മറ്റു പാര്‍ട്ടികള്‍ക്കു 4 സീറ്റ് വരെയും കിട്ടുമെന്നാണ് സര്‍വെയില്‍ പറയുന്നത്. കോണ്‍ഗ്രസ് 39-42 ശതമാനം വരെ വോട്ട് നേടുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. ബിജെപി 33-36 ശതമാനവും ജനതാദള്‍ എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ടു ലഭിക്കുമെന്നാണ് സര്‍വെയില്‍ പറയുന്നത്.