ട്രെയിന്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോയതിനാല്‍ രണ്ടരമണിക്കൂര്‍ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. ജോലിസമയം കഴിഞ്ഞതിനാലാണ് ലോകോപൈലറ്റ് ഇറങ്ങിപ്പോയതെന്നാണ് പറയുന്നത്. എന്നാല്‍ അസുഖം കാരണം ഇറങ്ങിപ്പോയതാണെന്നാണ് റെയില്‍വെയുടെ ഭാഷ്യം. ഇന്ന് രാവിലെ ആറുമണിക്ക് യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് യാത്രക്കാരാണ് കുടുങ്ങിയത്. യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും പുതിയ ലോകോപൈലറ്റെത്താന്‍ രണ്ടരമണിക്കൂറെടുത്തു. പാലക്കാടുനിന്നാണ്പുതിയ ലോകോപൈലറ്റെത്തിയത്. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് സംഭവം. പാലക്കാട് വരെയായിരുന്നു പൈലറ്റിന് ജോലിയുണ്ടായിരുന്നതത്രെ. ഏതായാലും സ്വകാര്യബസ്സിനെക്കാള്‍ കഷ്ടമാണോ മോദികാലത്തെ റെയില്‍വെയുടെ കാര്യമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.