X

ലോക്ഡൗണ്‍ നാളെ അവസാനിക്കും; പുതിയ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും

Man using a laptop on a wooden table

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ എങ്ങനെ വേണമെന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. കോവിഡ് കേസുകളുടെ തോതനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താനായിരിക്കും തീരുമാനം. 17ാം തീയതി മുതല്‍ മുതല്‍ സംസ്ഥാന വ്യാപകമായി ഒരേ രീതിയില്‍ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

എന്തൊക്കെ ഇളവുകള്‍ വേണമെന്നതില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും. ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍ക്ക് അനുമതി കിട്ടാന്‍ ഇടയുണ്ട്. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകളുമുണ്ടാകും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കാനിടയുണ്ട്. തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വില്‍ക്കുന്ന കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്.

 

web desk 1: