X

കടകള്‍ രാത്രി 8 വരെ തുറക്കാം, ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എ, ബി, സി വിഭാഗങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തനാനുമതിയുള്ള കടകള്‍ തുറക്കാവുന്ന സമയം രാത്രി എട്ടുവരെയാക്കി.

ശനി, ഞായര്‍ ലോക്ഡൗണ്‍ തുടരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ബാങ്കുകളില്‍ അഞ്ചു ദിവസവും ഇടപാടുകാര്‍ക്ക് പ്രവേശനം അനുവദിക്കും. ശനിയാഴ്ച അവധിയായിരിക്കും.

മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നതിലടക്കം രോഗ സ്ഥിരീകരണ നിരക്കും സാഹചര്യവും നോക്കി പ്രത്യേക നിയന്ത്രണങ്ങള്‍ കലക്ടര്‍മാര്‍ക്ക് നടപ്പാക്കാം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം തുടരും. എ, ബി മേഖലകളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ 100% ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. സി വിഭാഗത്തില്‍ 50% മാത്രം.

എ, ബി വിഭാഗങ്ങളിലെ ഹോട്ടല്‍, റസ്റ്ററന്റ് എന്നിവിടങ്ങളില്‍ ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ പ്രവര്‍ത്തനം രാത്രി 9.30 വരെ. എ, ബി വിഭാഗങ്ങളിലെ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ്, ജിംനേഷ്യങ്ങള്‍ എന്നിവ എസി ഉപയോഗിക്കാതെ ഒരു സമയം 20 പേര്‍ മാത്രം വച്ച് പ്രവര്‍ത്തിക്കാം. വിനോദസഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറക്കാം.

 

Test User: