X

ടിപിആര്‍ പത്തില്‍ കൂടുതലുള്ളിടത്ത് സമ്പൂര്‍ണ അടച്ചിടല്‍; ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റംവരുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സമ്പൂര്‍ണ മാറ്റം പരിഗണിക്കുന്നതായി സൂചന. പത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ വാര്‍ഡ് / ക്ലസ്റ്റര്‍ തലത്തില്‍ പൂര്‍ണമായി അടച്ചിടാന്‍ നടപടിയുണ്ടാകും. ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് പോസിറ്റീവ് ആകുന്നവരെ നിരീക്ഷണകേന്ദ്രത്തിലാക്കി ചികിത്സിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഓണത്തിനു കൂടുതല്‍ ഇളവു സാധ്യമാകും വിധം കോവിഡ് നിയന്ത്രിക്കാനാണു ശ്രമം. ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പാക്കിവരുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കണമെന്നും വിനോദ മേഖലയുടെ പ്രവര്‍ത്തനം നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.

ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളിലെ കടകളെല്ലാം എല്ലാ ദിവസവും തുറക്കും. നിയന്ത്രണങ്ങളും ഉളവുകളും സംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളും നാളെ ചീഫ് സെക്രട്ടറി തലത്തില്‍ പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും.

Test User: