തിരുവനന്തപുരം: കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദഗ്ധര്‍. രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും വേണ്ടെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദേശമുണ്ടായി. ടിപിആര്‍, ലോക്ഡൗണ്‍, പ്രാദേശിക അടച്ചിടല്‍ എന്നിവക്ക് പിറകെ സമയവും അധ്വാനവും പാഴാക്കേണ്ടതില്ലെന്നും പ്രമുഖ വൈറോളജിസ്റ്റുകള്‍ പങ്കെടുത്ത യോഗത്തില്‍ പറുന്നു.
വാക്‌സിനേഷന്‍ കൂട്ടുക, മരണനിരക്ക് കുറക്കുക എന്നിവയില്‍ ഊന്നിയാവണം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. വാക്‌സിന്‍ എല്ലാവര്‍ക്കും പെട്ടെന്ന് ലഭ്യമാകുന്നതോടെ കോവിഡ് മരണ നിരക്കും അപകട നിരക്കും കുറക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്നും ആരോഗ്യ വിദഗ്ധരുടെ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പരമാവധി മേഖലകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും സാമൂഹിക നിയന്ത്രണം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.