തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരും. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ വാങ്ങാന്‍ ഇന്നും അനുമതിയില്ല. ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രമേ അനുവദിക്കൂ. ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 2000 പേര് അറസ്റ്റിലായി. 5000 പേര്‍ക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങള്‍ പിടിച്ചെടുത്തു. ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തില്‍ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണില്‍ വലിയ ഇളവുകള്‍ക്ക് സാധ്യതയുണ്ട്.
സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ല. എന്നാല്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം.