തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആരംഭിച്ചു. അനാവശ്യമായി പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കു പോകുന്നവര്‍ പോലീസ് പാസ്സ് വാങ്ങണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, രോഗികളെ സന്ദര്‍ശിക്കല്‍, രോഗികളെ ആശുപത്രിയില്‍ നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുക എന്നി ആവശ്യങ്ങള്‍ക്ക് മാത്രമേ അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കൂ. പുരോഹിതര്‍ക്ക് വിവാഹ ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കാന്‍ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം, തിരിച്ചറിയല്‍ രേഖ എന്നിവ കയ്യില്‍ വച്ച് അന്തര്‍ജില്ലാ യാത്രകള്‍ നടത്താം. സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 2500 പോലീസുകാരെ നിയമിച്ചിട്ടുണ്ട്.
ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം 7.30 വരെ പാഴ്‌സല്‍ നല്‍കാം. അതിഥി തൊഴിലാളികള്‍ കോവിഡ് ബാധിതര്‍ അല്ല എന്ന് ഉറപ്പു വരുത്തിയശേഷം അവര്‍ക്ക് തൊഴിലിടങ്ങളില്‍ താമസവും ഭക്ഷണവും നല്‍കാം. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം കരാറുകാര്‍ക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍
മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ തടസ്സമില്ല.
വര്‍ക്ക് ഷോപ്പുകള്‍ ആഴ്ചയില്‍ അവസാനത്തെ രണ്ടുദിവസം തുറക്കാം
വാര്‍ഡ്തല സമിതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പാസ്
മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യണം. 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
തട്ടുകടകള്‍ പാടില്ല
ഹാര്‍ബര്‍ ലേലം നിര്‍ത്തി
ചിട്ടിതവണ പിരിവിന് വിലക്ക്
ചരക്കുഗതാഗതത്തിന് തടസ്സമില്ല
കോടതി ചേരുന്നുണ്ടെങ്കില്‍ അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും യാത്രാനുമതി.
ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പാക്കിങ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം.
പൊതുഗതാഗതം പാടില്ല