സംസ്ഥാനത്ത് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍ വേണ്ടെന്നും തീരുമാനമായി. WIPR അടിസ്ഥാനമാക്കിയുള്ള നിലവിലെ നിയന്ത്രണം തുടരാനാണ് യോഗത്തില്‍ തീരുമാനിച്ചത്.
ഞായറാഴ്ച ലോക്ഡൗണില്‍ മാറ്റമില്ല. കടകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് വരെ തുറന്നു പ്രവര്‍ത്തിക്കാം.