X

ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം, കടകള്‍ തുറക്കാം; പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വന്‍ ഇളവുമായി സര്‍ക്കാര്‍. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും പ്രവര്‍ത്തിക്കാം. ശനിയാഴ്ചയിലെ വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കി.

കടകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പത് മണി വരെ നീട്ടി. ഹോട്ടലുകളില്‍ തുറസായ സ്ഥലങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നല്‍കും. ഇളവുകള്‍ സംബന്ധിച്ച് ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തും.

ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാര്‍ശകളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായത്.

web desk 1: