X
    Categories: indiaNews

ആറ് മുതല്‍ എട്ട് ആഴ്ച വരെ ലോക്ഡൗണ്‍ നീട്ടണം: മുന്നറിയിപ്പ്

ഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ദല്‍ഹിയിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ.

ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

‘ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ജില്ലകളും അടഞ്ഞുകിടക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി 5 – 10 ശതമാനത്തില്‍ എത്തുമ്പോള്‍ തുറക്കാം. പക്ഷേ അങ്ങനെ സംഭവിക്കണം. ആറ് മുതല്‍ എട്ട് ആഴ്ചവരെ അങ്ങനെ ഒന്ന് സംഭവക്കില്ല,’ അദ്ദേഹം പറഞ്ഞു. നാളെ ഡല്‍ഹി തുറക്കുകയാണെങ്കില്‍ അത് ഒരു ദുരന്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: