വയനാട് പുല്‍പ്പള്ളി കേളക്കവലയിലും കടുവയെ കണ്ടതായി പ്രദേശവാസികള്‍. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ കൃഷിയിടത്തില്‍ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ ആരോപിച്ചത്. സംഭവത്തില്‍ പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ ആരംഭിച്ചു.
അതേസമയം, വയനാട്ടിലെ നാലിടങ്ങളില്‍ ഇന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ 48 മണിക്കൂറാണ് കര്‍ഫ്യൂ.