പൂന്തുറയില്‍ എംഡിഎംഎയുമായി നാലുപേരെ നാട്ടുകാര്‍ പിടികൂടി

തിരുവനന്തപുരം പൂന്തുറ പള്ളിസ്ട്രീറ്റില്‍ എംഡിഎംഎയുമായി നാലുപേരെ നാട്ടുകാര്‍ പിടികൂടി. ബീമാപ്പള്ളി സ്വദേശികളായ ഹാഷിം, റയീസ്, അഫ്‌സല്‍, നിജാസ് എന്നിവരെയാണ് എംഡിഎംഎയുമായി പിടികൂടിയത്.

പൊലീസിന്റെ ചൊദ്യം ചെയ്യലില്‍ എംഎഡിഎംഎ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ സമ്മതിച്ചു. രണ്ട് ഗ്രാമിലധികം എംഡിഎംഎ പ്രതികളുടെ കയ്യിലുണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചയാണ് നാട്ടുകാര്‍ രൂപീകരിച്ച ലഹരി വിരുദ്ധ സ്‌ക്വാഡ് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടിച്ചത്.

 

webdesk17:
whatsapp
line