വയനാട് കല്‍പ്പറ്റയില്‍ ഷോക്കേറ്റ കുരങ്ങിന് ചികിത്സ കിട്ടാതെ ചത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. നാട്ടുകാര്‍ മൃഗസംരക്ഷണ വകുപ്പിനെതിരെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുരങ്ങിന്റെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് മുണ്ടേരി ജംഗ്ഷന് സമീപം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് കുരങ്ങിന് ഷോക്കേറ്റത്. താഴെ വീണ കുരങ്ങിന് സിപിആര്‍ നല്‍കാന്‍ നാട്ടുകാര്‍ ശ്രമിച്ചു. തുടര്‍ന്ന് മുന്നൂറ് മീറ്റര്‍ അകലെയുള്ള ജില്ലാ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ അണ്ടായിരുന്നില്ല്.
ആശുപത്രിയില്‍ ജീവനക്കാരുണ്ടായിരുന്നെങ്കില്‍ കുരങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.