X
    Categories: MoreViews

അനധികൃത ഖനന റിപ്പോര്‍ട്ട്; മാധ്യമപ്രവര്‍ത്തകന് ബി ജെ പി പ്രവര്‍ത്തകരുടെ മര്‍ദനം

ബെംഗളൂരു: അനധികൃത ഖനനത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ടി വി ലേഖകന് ബി ജെ പി അംഗങ്ങളുടെ ക്രൂരമര്‍ദനം. ബി ജെ പി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ തുംകുറിലാണ് സംഭവം.

ലേഖകനെ പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ കല്‍ബുറഗിയിലെ ജില്ലാ കമ്മീഷണര്‍ ഓഫീസിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

chandrika: