X

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ 21 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന വാര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ ഈ മാസം പൂര്‍ത്തിയാക്കും. കരട് വോട്ടര്‍ പട്ടിക ജൂണ്‍ ആറിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ക്കും വ്യത്യസ്ത വോട്ടര്‍ പട്ടികകള്‍ ആണ് ഉപയോഗിക്കുന്നത്.

2024 ജനുവരി 1 നോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും (ഫാറം 4) തിരുത്തലുകള്‍ വരുത്തുന്നതിനും (ഫാറം 6) ഒരു വാര്‍ഡില്‍ നിന്നോ പോളിംഗ് സ്‌റ്റേഷനില്‍ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) ലെര.സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ചോ പേര് ഒഴിവാക്കുന്നത് സംബന്ധിച്ചോ ഉള്ള ആക്ഷേപങ്ങള്‍ ഫാറം 5 ല്‍ സമര്‍പ്പിക്കണം. അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 21.

ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടി സ്വീകരിച്ച് 29ന് അപ് ഡേഷന്‍ പൂര്‍ത്തിയാക്കും. ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ തീരുമാനത്തിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം.

webdesk13: