എറണാകുളം ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും യു.ഡി.എഫിന് വിജയം. വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ബിനിത പീറ്റര്‍ വിജയിച്ചു. 88 വോട്ടുകള്‍ക്കാണ് ബിനിത വിജയിച്ചത്.
രാമമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ യുഡിഎഫിലെ ലെ ആന്റോ പി സ്‌കറിയ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 24 പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും 5 ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.